കുഞ്ഞോം പന്നിഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സബ്കളക്ടര്‍ ഉത്തരവ്

0

പൊതുജനാരോഗ്യത്തിന് ഹാനികരമായാണ് കുഞ്ഞോത്തെ പന്നിഫാം പ്രവര്‍ത്തിച്ചുവരുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിആര്‍പിസി സെക്ഷന്‍ 142 പ്രകാരമാണ് ഉത്തരവ്. മാവള്ളി, ഇടശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക പ്രതിരോധത്തിന്റെ ഭാഗമായി പന്നിഫാം അടച്ചിടാന്‍ സബ്ബ് കളക്ടര്‍ ഉത്തരവിട്ടത്. നിലവിലുള്ള കേസിന്റെ വിചാരണ ഒക്ടോബര്‍ 23 ന് നടക്കും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം മാവള്ളി ശിവരാജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പന്നിഫാം. ഇതിന്റെ പ്രവര്‍ത്തനമാണ് സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!