വിയറ്റ്നാമില്‍ പുതിയ വൈറസിനെ കണ്ടെത്തി; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷകര്‍
കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്.
ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകര്‍ പറഞ്ഞു. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.