മാവോയിസ്റ്റ് ബന്ധമാരോപിച്ചു യു.എ.പി.എ കേസ്സില്‍ അറസ്റ്റു ചെയ്യപ്പെട്ട് ആറു വര്‍ഷമായി റിമാന്റില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന് ഇടക്കാല ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ്മ രംഗത്ത്. മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനും ഈ ആവശ്യം ഉന്നയിച്ച് ഇമെയില്‍ ചെയ്തു. 6 വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇബ്രാഹിമിനെ കാണാന്‍ കുടുംബത്തെ അനുവദിച്ചത്
കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശനായാണ് തൃശ്ശൂരിലെ ജയിലില്‍ ഇബ്രാഹിം കഴിയുന്നത്.മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് 6 വര്‍ഷം മുമ്പ്് വടകരയിലെ കച്ചവടസ്ഥാപനത്തില്‍ കൂലി തൊഴിലാളിയായിരുന്ന മേപ്പാടി മുക്കില്‍ പീടിക സ്വദേശി ഇബ്രാഹിമിനെ UAPA ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കുടുംബം നിരവധി തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചു കിട്ടിയില്ല.6 വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇബ്രാഹിമിനെ കുടുംബത്തെ കാണാന്‍ പോലും അനുവദിച്ചത്.ദിനം പ്രതി ഇബ്രാഹിമിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു
ഹൃദ്രോഗവും പ്രമേഹവുമുള്ള, 67 വയസ്സുകാരനായ ഇബ്രാഹിമിന്റെ വിചാരണ ഇതുവരെ ആരംഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിചാരണ കോടതി ജാമ്യം അനുവദിച്ചില്ല. ഇതിന് മുമ്പ് മറ്റൊരു കേസിലും ഇബ്രാഹിം പ്രതിയായിരുന്നില്ല. ഇബ്രാഹിമിന്റെ കേസിലെ വിചാരണ അടുത്തകാലത്തൊന്നും ആരംഭിക്കില്ലെന്നിരിക്കെ കോവിഡ് മഹാമാരി ജയിലുകളില്‍ പോലും വ്യാപിക്കുന്ന കാലത്ത് പരോള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവിശ്യമാണ് ഉയരുന്നത്