ആരും പട്ടിണിയാവരുതെന്ന് ഉറപ്പ് വരുത്തി സിപിഐ(എം)
അന്നമൊരുക്കാന്‍ ഭക്ഷണ കിറ്റുകളും, പച്ചക്കറികളും എത്തിച്ച് നല്‍കുകയാണ് കണിയാരത്തെ സിപിഐ (എം) പ്രവര്‍ത്തകള്‍.ഒന്നാം ഘട്ടത്തില്‍ രോഗമെത്താതിരുന്ന ഗോത്ര കോളനികളില്‍ ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനവുണ്ടായതും ലോക് ഡൗണ്‍ മൂലമുള്ള തൊഴില്‍ നഷ്ടവും പ്രതിസന്ധി രൂക്ഷമാക്കിയപ്പോഴാണ് സിപിഐ(എം) ന്റെ മാതൃകാപ്രവര്‍ത്തനം.
വരും ദിവസങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഇത്തരത്തിലുള്ള ആശ്വാസ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ (എം) മാനന്തവാടി ഏരിയ കമ്മിറ്റിയംഗം പി.ടി ബിജു പറഞ്ഞു.പ്രവര്‍ത്തനത്തിന് എ.കെ റൈഷാദ്, അജിത്ത് വര്‍ഗ്ഗീസ്, എ സോമദാസന്‍, മിനി രാജീവന്‍, പുഷ്പ ബാബു, സുധീഷ് കെ എസ്, ലിജോ എന്നിവര്‍ നേതൃത്വം നല്‍കി.