കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച മാതൃക സൃഷ്ടിച്ച് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിനു കീഴിലുള്ള സമൂഹ അടുക്കള വഴി ദിവസവും ഭക്ഷണം നല്‍കുന്നത് 300 ഓളം പേര്‍ക്ക്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും നല്‍കിയത് 3 ടണ്ണോളം അവശ്യസാധനങ്ങള്‍.കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഇല്ലാതിരിക്കാന്‍ ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും പോലീസും ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ച് മികച്ചരീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. വാളണ്ടിയര്‍മാര്‍ നിര്‍ദ്ധനരായ രോഗികളുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വീടുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു. 100 ഓളം പള്‍സ് ഓക്‌സീ മീറ്ററുകളാണ് ഇതുവരെ നല്‍കിയത്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണയാണ് പഞ്ചായത്തിന് നല്‍കുന്നത്.ആയിരത്തിലധികം കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന പഞ്ചായത്തില്‍ 320 കേസുക ളാണ് നിലവിലുള്ളത്.