വിഷുക്കൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി ആറ് വയസുകാരി. നെന്മേനി വെണ്ടോല്‍ കണ്ണോത്ത് അനീഷ് രമ്യ ദമ്പതികളുടെ മകള്‍ ശ്രുതിയാണ് തനിക്ക് വിഷുക്കൈനീട്ടമായി ലഭിച്ച 5001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് നല്‍കുന്നതിനായി ജനപ്രതിനിധിയെ ഏല്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, നെന്മേനി പത്തായത്തംഗം കെ വി കൃഷ്ണന്‍കുട്ടി, നേതാക്കളായ ശിവശങ്കരന്‍, എം എസ് ഫെബിന്‍, ടി പി ജോണ്‍, കെ എ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രുതിയുടെ വീട്ടിലെത്തിയാണ് തുക ഏറ്റുവാങ്ങിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.