വെള്ളമുണ്ടയില്‍ കര്‍ശന നിയന്ത്രണം
ടെസ്റ്റ് പോസിറ്റീവ് നിരക്ക്കുറയാതെ തുടരുന്നതിനാല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍. ആവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരികളെയും, അവരുടെ ജീവനക്കാരെയും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കി.
പഞ്ചായത്തിലെ ചില വ്യാപാരികള്‍ക്ക് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ 565 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.. പഞ്ചായത്ത് ആസ്ഥാനത്ത് കോവിഡ് വാര്‍റൂമും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും കോവഡ് കണ്‍ട്രോള്‍ റൂമുകളും. തുറന്നു കഴിഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ് കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും. ഹോമിയോ മരുന്നുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.. പോലീസും കര്‍ശന പരിശോധനകള്‍ തുടരുകയാണ്. രോഗ ലക്ഷണം ഉള്ള ആളുകളുടെയും, സമ്പര്‍ക്കം ഉള്ള ആളുകളുടെയും. കൂടുതല്‍ പരിശോധനകള്‍ നടത്തി. രോഗം ഉള്ള ആളുകളെ കണ്ടെത്തി.. ആരോഗ്യവകുപ്പും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കര്‍ശന പരിശോധനയാണ് പഞ്ചായത്തിലെ എല്ലാ സ്ഥലത്തും നടത്തുന്നത