സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം രൂക്ഷം

0

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികള്‍ നല്‍കുന്ന മരുന്നിന് ക്ഷാമം. മെഡിക്കല്‍ കോര്‍പറേഷന്റെ പക്കലും മരുന്ന് സ്റ്റോക്കില്ല. മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേഹം ഉള്‍പ്പെടെയുള്ള ഗുരുതര രോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്‍കുന്ന ലൈപോ സോമല്‍ ആംപോടെറിസിന്‍ ഇഞ്ചക്ഷന്‍ സംസ്ഥാനത്ത് സ്റ്റോക്കില്ല.

തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളിലും മരുന്നില്ല. സ്വകാര്യ ആശുപത്രികളിലും സ്റ്റോക്കില്ല. . നേരത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നാണ് മരുന്ന് എത്തിച്ചിരുന്നത്. മെഡിക്കല്‍ കോര്‍പറേഷന്റെ പക്കലും മരുന്ന് സ്റ്റോക്കില്ല. അതേസമയം, ആംപോടെറിസിന്‍ ബി ഇഞ്ചക്ഷന്‍ സ്റ്റോക്കുണ്ട്. ഗുരുതര രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ട് ഈ മരുന്ന് നല്‍കാനാവില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരിട്ടാണ് മരുന്ന് വിതരണം ചെയ്യുന്നത്. 220 വയല്‍ മരുന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. രോഗികള്‍ കൂടിയ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ലൈപോ സോമല്‍ ആംപോടെറിസിന്‍ മരുന്ന് കടുത്ത ക്ഷാമം നേരിടുന്നു. അനുമതിയുള്ള കമ്പനികള്‍ ഉത്പാദനം വേഗത്തിലാക്കിയാല്‍ മാത്രമേ മരുന്ന് ക്ഷാമം പരിഹരിക്കാനാവൂ.

Leave A Reply

Your email address will not be published.

error: Content is protected !!