കൊവിഡ് മുക്ത വാര്‍ഡാവാന്‍ പാലാകുളി

0

കൊവിഡ് മുക്ത വാര്‍ഡാവാനൊരുങ്ങി മാനന്തവാടി നഗരസഭ 31-ാം ഡിവിഷനായ പാലാകുളി.ഡിവിഷന്‍ കൗണ്‍സിലറുടെയും വാര്‍ഡ് തല ആര്‍.ആര്‍.ടി യുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവുമാണ് വാര്‍ഡിനെ കൊവിഡ് മുക്തിയിലേക്ക് എത്തിക്കാന്‍ ഇടയാക്കുന്നത്.

ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍, ആശാ വര്‍ക്കര്‍മാര്‍,ആര്‍.ആര്‍.ടി അംഗങ്ങള്‍ പിന്നെ നഗരസഭയും ആരോഗ്യ വിഭാഗവും പൊതുജനവും ഇവരെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് പാലാ കുളി ഡിവിഷനെ കൊവിഡ് മുക്തിയിലേക്കെത്തിക്കുന്നത്. വാര്‍ഡില്‍ ഇതിനകം 48 പോസിറ്റീവ് രോഗികളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.പോസിറ്റീവ് രോഗികളായിരുന്നവര്‍ വീടുകളില്‍ തന്നെ ചികിത്സയിലിരിക്കുകയും അസുഖം ഭേദമാവുകയും ഒരാളെ പോലും സി.എഫ്.എല്‍.ടി.സി യില്‍ പോലും പറഞ്ഞയക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി നെഗറ്റീവായി മാറുകയും ചെയ്തതോടെയാണ് കൊവിഡ് മുക്ത വാര്‍ഡെന്ന ആശയം രൂപപ്പെടുന്നത്. ഡിവിഷനില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ഇനി ഒരാള്‍ പോലും കൊവിഡ് പോസിറ്റീവ് ആകാതെ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളുും പ്രിതിരോധിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നമാണ് നടന്നു വരുന്നത്. കണ്‍ട്രോള്‍ റൂം ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ എം. നാരായണന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. അജിത്ത്, സി.എം.മേരി , എ.ഡി.എസ് ഭാരവാഹികളായ ബിന്ദു ബാബു, ഉഷ മെതിയറ, ഷില്‍ന പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!