വിശന്നിരിക്കുന്നവര്‍ക്ക് അന്നം നല്‍കി മാനന്തവാടി നഗരസഭ

0

 

എല്ലാവര്‍ക്കും ഭക്ഷണലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടി ജനകീയപങ്കാളിത്തത്തോടെ നഗരസഭ നടത്തുന്ന സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു.തെരുവോരങ്ങളില്‍ കഴിയുന്നവര്‍, മെഡിക്കല്‍ കോളേജിലെ രോഗികള്‍, സഹായികള്‍, ഡിസിസിയിലെ രോഗികള്‍, മറ്റ് ആവശ്യക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണ വിതരണം നടത്തുന്നത്.ദിവസം 400ലധികം പേര്‍ക്ക് ഈ അടുക്കളയില്‍ നിന്നും ഭക്ഷണം നല്‍കി വരുന്നു.

കുടുംബശ്രീ,സ്പന്ദനം, പഴശ്ശി ലൈബ്രററി, മാനന്തവാടി പ്രസ്സ് ക്ലബ്ബ്, കൈതാങ്ങ് ചാരിറ്റി ,മത്സ്യ മാംസ മാര്‍ക്കറ്റിലെ വ്യാപാരികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, തുടങ്ങിയ സഹായ ഹസ്തങ്ങളാണ് സമൂഹ അടുക്കളയെ വിഭവ സമൃദമാക്കുകയാണ്. ഒരോ ദിവസത്തിലും ചിക്കന്‍, മീന്‍, ബീഫ് തുടങ്ങിയ വിഭവങ്ങള്‍ മാറി മാറി നല്‍കിയാണ് അടുക്കള ശ്രേദ്ധേയമാവുന്നത്. പാചകം ചെയ്യുന്നതുള്‍പ്പെടെ കക്ഷി രാഷ്ട്രീയങ്ങള്‍ക്കധീതമായി സന്നദ്ധ സംഘടനടക്കമുള്ളവരുടെ കൈ മെയ് മറന്നുള്ള സഹകരണം കൂടിയായപ്പോള്‍ വിളമ്പുന്ന ഭക്ഷണത്തിനും രുചി ഇരട്ടിയാവുകയാണ് .

Leave A Reply

Your email address will not be published.

error: Content is protected !!