ഉച്ചയൂണ്‍ പദ്ധതിയുമായി  ഡി.വൈഎഫ്‌ഐ

0

ഉച്ചയൂണ്‍ പദ്ധതിയുമായി പനമരം യൂണിറ്റ് ഡി.വൈഎഫ്‌ഐ.ലോക് ഡൗണ്‍ സമയപരിധി നീട്ടിയതോടെ വഴിയോര ഹോട്ടലുകളിലെ ഭക്ഷണ ക്രമം താളംതെറ്റിയിരുന്നു .ഇത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് പനമരത്തെ ഡി.വൈ.എഫ്.ഐയിലെ ഒരു പറ്റംചെറുപ്പക്കാര്‍ ഭക്ഷണ പൊതിയും വെള്ളവുമായി പനമരം അപ്രോച്ച് റോഡരികില്‍ എത്തിയത്.

ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്കും, മറ്റുള്ളവര്‍ക്കും ഇത് ഏറെഗുണകരമായി . 300 ഓളം പൊതിച്ചോറാണ്് സൗജന്യ വിതരണത്തിനായി എത്തിച്ചത്.12മണിക്ക് തുടങ്ങിയ സേവനം 3 മണി വരെ നീണ്ടു.പനമരം ബ്ലോക്ക് ഡി.വിഷന്‍ മെബര്‍ സജേഷ് സെബാസ്റ്റ്യന്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് നേതാക്കളായ സി.കെ.മുനീര്‍, ഷൗക്കത്ത് പള്ളിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!