വായനാമൂലയ്ക്ക് തുടക്കമായി

0

മാനന്തവാടി നഗരസഭയുടെയും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്ഷര സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ വായനാ മൂല ആരംഭിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസയ്ക്ക് ഗ്രന്ഥാലയം പ്രസിഡണ്ട് ഷബിത ടീച്ചറും സെക്രട്ടറി അരുണ്‍ ഇ.വിയും ചേര്‍ന്ന് പുസ്തകങ്ങള്‍ കൈമാറി.

സെന്ററില്‍ കഴിയുന്നവര്‍ക്ക് വായന സൗകര്യം ഒരുക്കുന്നതിനായി വിവിധങ്ങളായ മാഗസിനുകളും പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.ഹുസൈന്‍ കുഴി നിലം കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ജോയ്  വി.യു മാനന്തവാടി താലൂക്ക് അക്ഷരസേന കോഡിനേറ്റര്‍ ഷാജന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.ഗ്രന്ഥാലയം അക്ഷര സേന കണ്‍വീനര്‍ പ്രസാദ് വി.കെ, അയ്യൂബ് എ, ജിതിന്‍.എം.സി അശ്വിന്‍ കൃഷ്ണന്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!