ആയുര്‍വ്വേദ വകുപ്പ് രോഗപ്രതിരോധ ഔഷധ കിറ്റ് വിതരണം ചെയ്തു

0

ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് വളണ്ടിര്‍മാര്‍ക്കും കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗപ്രതിരോധ ഔഷധ കിറ്റ് വിതരണം ചെയ്തു. കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദിന് കിറ്റ് നല്‍കിയാണ് വിതരണോദ്ലാടനം നടത്തിയത്. അമൃതം,ഭേഷജം,പുനര്‍ജ്ജനി എന്നീ പദ്ധതികളിലായാണ് ഔഷധവിതരണം നടത്തിവരുന്നത്.

വിവിധ ഭാഗങ്ങളിലായി ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് വിതരണം ചെയ്തത്.ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കായുള്ള അമൃതം പദ്ധതിയില്‍ 16473 പേര്‍ക്ക് ഔഷധം നല്‍കി. കോവിഡ്  പോസിറ്റീവായവര്‍ക്കുള്ള ഭേഷജം പദ്ധതിയില്‍ 5444 പേര്‍ക്കും കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ക്കായുള്ള പുനര്‍ജ്ജനി പദ്ധതിയിലൂടെ 7420 പേര്‍ക്കുമാണ് ഔഷധം നല്‍കിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളും ആയുര്‍രക്ഷാ ക്ലിനിക്കുകളും കോവിഡ് ഔഷധ വിതരണത്തിന് സജ്ജമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!