ലോക്ക്ഡൗണില്‍ കല്‍പ്പറ്റ നഗരത്തില്‍ വാഹന പരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് സൗജന്യമായി ചായയും പലഹാരവും നല്‍കി സൗഹൃദ കൂട്ടായ്മ..ജീവന്‍ ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയും, അനന്ദയ്യാ നഗര്‍ റസിഡന്‍സ് അസോസിയേഷനും സംയുക്തമായാണ് ലോക്‌ഡോണ്‍ കാലത്ത് നഗരത്തിലെ വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് ചായ എത്തിക്കുന്നത്.
ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ കല്‍പ്പറ്റയില്‍ ഹോട്ടലുകളെല്ലാം അടച്ചു. സ്റ്റേഷനില്‍ പോയാല്‍ മാത്രമേ വൈകു ന്നേരത്തെ ചായ കുടിക്കാന്‍ കഴിയൂ. വാഹനപരിശോധന കര്‍ശനമാക്കിയതിനാല്‍ പലപ്പോഴും ഇതിന് കഴിയില്ല, ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് പോലീസുകര്‍ക്ക് വൈകുന്നേരത്തെ ചായയും പലഹാരവും എത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ അയ്യപ്പക്ഷേത്ര പരിസരത്ത് വരെയുള്ള വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്കാണ് ഇവര്‍ ചായയും പലഹാരവും വിതരണം ചെയ്യുന്നത്.
പ്രസാദ് പി. കെ , സെക്രട്ടറി രാജേഷ് , അസോസിയേഷന്‍ പ്രസിഡണ്ട് കമല്‍ കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ദിവസവും പഴംപൊരി, സമൂസ അടക്കമുള്ള വിവിധ തരം പലഹാരങ്ങളാണ്
ഇവര്‍ പോലീസുകാര്‍ക്ക് നല്‍കുന്നത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സദാസമയം നിരത്തിലിറങ്ങി ജോലിചെയ്യുന്ന പോലീസുകാര്‍ക്ക് വേണ്ടി ഇത്തരം പ്രവര്‍ത്തനം ഇനിയും തുടരുമെന്നും ഇവര്‍ പറഞ്ഞു.