പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസക്കാലമായി പോലീസുകാരോടൊപ്പം കൊവിഡുമായി ബന്ധപ്പെട്ട് സമൂഹ്യസേവനം അനുഷ്ഠിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പുല്‍പ്പള്ളി ലേബര്‍ കോണ്‍ട്ട്രാക്ട് സഹകരണ സംഘം പാരിതോഷികം നല്‍കി.16 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പാരിതോഷികം നല്‍കിയത്.പോലീസുകാരോടൊപ്പം ക്വാറന്റല്‍ ചെക്കിംങ്ങിനും വാഹന പരിശോധനയിലും മാതൃകപരമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായിരുന്നു പാരിതോഷികം.
പുല്‍പ്പള്ളി സി.ഐ കെ.ബി.ബെന്നി പാരിതോഷികം വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സ്‌കറിയ ഷാജി പച്ചിക്കര , രാജേഷ് എ.ആര്‍, സുബൈര്‍, പ്രശാന്ത്, എന്നിവര്‍ നേതൃത്യം നല്‍കി.