ഹണി ട്രാപ് കേസ്സിലെ മുഖ്യപ്രതി അറസ്റ്റില്‍

0

കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ 2018 ജൂലൈ മാസത്തില്‍ സ്ത്രീയുടെ സഹായത്തോടെ മാനന്തവാടിയില്‍ നിന്നും കര്‍ണ്ണാടക സംസ്ഥാനത്തേക്ക് തട്ടിക്കൊണ്ട് പോയി പോലീസ് ചമഞ്ഞ് കര്‍ണ്ണാടകയിലെ റിസോര്‍ട്ടില്‍ തടങ്കലില്‍ വച്ച് മോചിപ്പിക്കുന്നതിനായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയും, തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുകള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം യുവാവിനെ മോചിപ്പിക്കുകയും ചെയ്ത കേസ്സിലെ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടാം പ്രതിയായ കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് സ്വദേശിയായ കോപ്പുമലയില്‍ ഇബ്രാഹിമിന്റെ മകന്‍ അന്‍വര്‍ സി.കെ എന്നയാളെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയും സംഘവും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി താന്‍ പോലീസ് ആണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. ഈ കേസ്സിലുള്‍പ്പെട്ട 5 പ്രതികളെ നേരത്തെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ പ്രതിയുടെ  പേരില്‍ മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗ കേസ്സും, ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ മാനഭംഗക്കേസ്സും, ചീറ്റിംഗ് കേസ്സും നിലവിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!