വയനാട്പ്രസ്സ് ക്ലബില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

0

സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളുടെ കനല്‍പാത എന്ന ന്യൂസ് ബുള്ളറ്റിനില്‍ പ്രളയം ഭരണകൂട നിര്‍മിതമാണെന്നാണ് ആരോപണമുന്നയിക്കുന്നത്. ഡാമുകള്‍ പൊളിക്കണമെന്നും ബുള്ളറ്റിനില്‍ പറയുന്നു. നാടുകാണി പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആക്ഷന്‍ (പി.എല്‍.ജി.എ.) കഴിഞ്ഞമാസം പുറത്തിറക്കിയതാണ് ബുള്ളറ്റിന്‍. കഴിഞ്ഞദിവസം വയനാട് പ്രസ് €ബിലാണ് ബുള്ളറ്റിന്‍ ലഭിച്ചത്. മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യണം. വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്ന് പറയുന്ന ബുള്ളറ്റിനില്‍, കുന്നുകള്‍ ഇടിച്ചുനിരത്തിയും  പാറമടകള്‍ അനുവദിച്ചും വയലുകള്‍ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധന ശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ആരോപിക്കുന്നു. പശ്ചിമഘട്ട സംരക്ഷണം ജനകീയ രാഷ്ട്രീയാധികാരത്തിലുടെയേ സാധ്യമാകുവെന്നും ബുള്ളറ്റിനില്‍ പറയുന്നു. ഭരണകൂടത്തിന്റെ കര്‍ഷക വഞ്ചനയാണ് കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ കാണുന്നതെന്ന വിമര്‍ശനവും  ബുള്ളറ്റിനിലുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളും സംഘടനകളും ഐക്യപ്പെടണമെന്നും സമരരംഗത്തിറങ്ങണമെന്നും ബുള്ളറ്റിന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരത്തിന് മാവോയിസ്റ്റ് പ്രസ്ഥാനം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!