പനമരത്ത് കോഴിയിറച്ചിക്ക് കിലോ 110-മുതല്‍ 120 രൂപ വരെയാണ് വില.ഒരാഴ്ച മുമ്പ് വരെ ഉണ്ടായിരുന്ന 150 രൂപയില്‍ നിന്നാണ് 110 മുതല്‍ 120 വരെയായി ഇറച്ചിക്കോഴിയുടെ വില കുറഞ്ഞത്.തരുവണ,അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ 100 മുതല്‍ 110 വരെയാണ് വില.ഉല്പാദകരില്‍ നിന്നും 53 രൂപയ്ക്കാണ് കോഴികളെ ലഭിക്കുന്നത്.എന്നാല്‍ ജില്ലയിലെ മറ്റിടങ്ങളില്‍ 160 മുതല്‍ 170 രൂപ വരെ ഈടാക്കി കോള്ള ലാഭം എടുക്കുന്നതായും ആക്ഷേപമുണ്ട്.
തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കോഴിയുടെ വരവ് ലോക്ഡൗണില്‍ തടസ്സപ്പെട്ടില്ല. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് വിറ്റാലും ഇറച്ചി ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ദിവസകൂലികാര്‍ക്കും മറ്റും കോഴിയുടെ വിലകുറവ് അല്പം ആശ്വാസമാണ്.കഴിഞ്ഞ ലോക്ഡൗണ്‍പ്രഖ്യാപിച്ചപ്പോള്‍ കോഴിയുടെ അമിത വില ജില്ലാ കളക്ടര്‍ നിയന്ത്രിക്കുകയും, അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ രണ്ടാം ഘട്ട ലോക്ഡൗണില്‍ അത്തരം നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടിയാണ് ചില വ്യാപാരികള്‍ സ്വീകരിക്കുന്നത്.