രാപ്പകല്‍ സമരവും, കൂട്ടധര്‍ണ്ണയും നടത്തും ബി.എം.എസ്

0

കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാപ്പകല്‍ സമരവും, കൂട്ടധര്‍ണ്ണയും നടത്തുമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം ഒപ്പുവെക്കുക, സാമൂഹ്യ പെന്‍ഷനുകള്‍ പുനസ്ഥാപിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ബത്തേരി ഗാന്ധിസ്‌ക്വയറില്‍ ഒക്ടോബര്‍ 10-ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന രാപ്പകല്‍ സമരം പിറ്റേന്ന് കാലത്ത് 11 മണിക്കാണ് അവസാനിപ്പിക്കുകയെന്ന് ബി.എം.എസ് നേതാക്കളായ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.എം.എസ് നേതാക്കളായ ഹരിദാസന്‍ കെ. തയ്യില്‍, പി.ആര്‍ സുരേഷ്, പി.കെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!