വയനാട് ജില്ലാ പോലീസ് കോ-ഓപറേറ്റീവ് സൊസൈറ്റി കോവിഡ് പ്രതിരോധ വാക്സിന്‍ ചലഞ്ചിലേക്ക് 4 ലക്ഷം രൂപ നല്‍കി. സൊസൈറ്റി ഭാരവാഹികള്‍ കളക്ടറേറ്റില്‍ എത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്.
പ്രസിഡന്റ് സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് കെ.എം. ശശീധരന്‍, ഡയറക്ടര്‍ പി.ജി സതീഷ്‌കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എം.വി സുബ്രഹ്‌മണ്യന്‍, എ.എസ്.ഐ പി.ബി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.