ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് കനത്ത നാശനഷ്ടം. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്.90 വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ കണക്കാക്കുന്നത്. ചെരിഞ്ഞ വൈദ്യുത തൂണുകള്‍ നേരെയാക്കുന്നതിന് 1,10, 000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കുന്നതിന് 1,50,000 രുപയും മറ്റിനങ്ങളില്‍ 1,20,000 രുപയും ചെലവ് വരും.
ശക്തമായ കാറ്റില്‍ ഒട്ടെ റെ പ്രദേശങ്ങളില്‍ വൈദ്യുത ലൈന്‍ തകര്‍ന്നിരുന്നു. യഥാസമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് കാലത്തെയും അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി വൈദ്യുതി തടസ്സം നീക്കുന്നതിന് നിതാന്തമായ പരിശ്രമം നടത്തുന്നത്.