സുമനസ്സുകളുടെ സഹായം തേടുന്നു

0

ഇരുകാലുകളും മുറിച്ചുമാറ്റിയ വൃദ്ധ ചികിത്സാചിലവും, ജീവിതോപാധിയും കണ്ടെത്താനാവാതെ ദുരിതത്തില്‍. നിര്‍ധന കുടുംബത്തില്‍പ്പെട്ട കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണി (83)യാണ് ദുരിതത്തോട് മല്ലടിച്ച് പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഭര്‍ത്താവ് മരിച്ച അമ്മിണിക്ക് ആകെയുള്ള ആശ്രയം മകന്‍ രവീന്ദ്രനാണ്. എന്നാല്‍ ബി പി കൂടി രവീന്ദ്രന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. രവീന്ദ്രന്റെ ഭാര്യ മിനിയാണ് ഇപ്പോള്‍ അമ്മിണിയെ പരിചരിക്കുന്നത്. മിനി തൊഴിലുറപ്പ് ജോലിക്കും മറ്റും പോയാണ് കുടുംബം പുലര്‍ത്തിവരുന്നത്. അമ്മിണി ആശുപത്രിയിലായതോടെ മിനിക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല. ഒരു ചെറിയ കുട്ടിയും ഇവര്‍ക്കുണ്ട്.  ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് കുടുംബം. പ്രമേഹരോഗ ബാധിതയായ അമ്മിണിയുടെ ഒരു കാല്‍ മുട്ടിന് മുകളില്‍ വെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചും, ഒരുകാല്‍ മുട്ടിന് കാഴെ വെച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെച്ചുമാണ് മുറിച്ചുമാറ്റിയത്. തുടര്‍ ചികിത്സക്കായി ഇപ്പോള്‍ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പിസെറ്റില്‍ കുന്നിന്‍ മുകളിലുള്ള അഞ്ച് സെന്റ് സ്ഥലമാണ് കുടുംബത്തിന്റെ ഏക സമ്പാദ്യം. എന്നാല്‍ വഴിയില്ലാത്തതിനാല്‍ ഇവിടേക്ക് എത്തിപ്പെടുക തന്നെ പ്രയാസമാണ്. വഴി സൗകര്യമില്ലാത്തതിനാല്‍ കസേരയിലും മറ്റുമിരുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പലപ്പോഴും അമ്മിണിയെ ആശുപത്രിയിലും മറ്റുമെത്തിക്കുന്നത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് ഇപ്പോള്‍ ഈ കുടുംബം ജീവിച്ചുപോരുന്നത്. സുമസ്സുകള്‍ ഇനിയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Leave A Reply

Your email address will not be published.

error: Content is protected !!