കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്‌നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്
കോവിഡ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ്പ് ഡസ്‌ക്ക് ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹ ഭക്ഷണമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
എം പി ഹഫീസലി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, കെ ഖാലിദ്, എ കെ മുബഷിര്‍, കെ പി ഷബീറലി, സലീം വാക്കട, കെ ടി മുജീബ്, പി ഷമീര്‍, എം പി ഷംസുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.