ശരണമന്ത്ര പ്രതിഷേധറാലി സംഘടിപ്പിച്ചു

0

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനര്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ മടിച്ച നില്‍ക്കാതെ, തയ്യാറാകണമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയുടെ യോഗം ആവശ്യപ്പെട്ടു. സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത ശരണ മന്ത്ര പ്രതിഷേധറാലി കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിച്ചു. മീനങ്ങാടി നരനാരായണ ആശ്രമ മഠാധിപധി വേദ ചൈതന്യ സ്വാമികള്‍ ശബരിമല ക്ഷേത്രാചാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.എം.മോഹനന്‍, ഗിരീഷ് കല്‍പ്പറ്റ, എ.കെ. ഗ്രീഷിത്ത് , സുരേഷ് കുമാര്‍,  പി.കെ.മുരളി, എ.സി. അശോക് കുമാര്‍, ബി.കെ. ബിജു, വിജയന്‍ പട്ടിക്കര എന്നിവര്‍ സംസാരിച്ചു. യശോദ ചുള്ളിയോട്, അജിത രാജന്‍, എ.എ. ബാലന്‍, പി.ശാന്തി പുളിയാര്‍ മല, രവീന്ദ്രന്‍ മേപ്പാടി, രാജു ഗുരുസ്വാമി കല്ലുപാടി, പി.കെ. സുരേഷ്, ശശിധരന്‍ ചുഴലി, കെ.പി. രഞ്ജിത്ത്, പി. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!