ബത്തേരി കാരക്കണ്ടി സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു.

0

ബത്തേരി കാരക്കണ്ടിയിലെ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലെ സ്ഫോടനം; പരുക്കേറ്റചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. ബത്തേരി കാരക്കണ്ടി ചപ്പങ്ങല്‍ ജലീല്‍- സുല്‍ഫിത്ത് ദമ്പതികളുടെ മകനായ ഫെബിന്‍ ഫിറോസ്(13) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. കഴിഞ്ഞ 22നാണ് കാരക്കണ്ടിയില്‍ സ്ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് കുട്ടികള്‍ കഴിഞ്ഞ 26ന് മരണപ്പെട്ടിരുന്നു.

ഫെബിന്‍ ഫിറോസ് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അപകടത്തില്‍ പരുക്കേറ്റ മറ്റ് കുട്ടികളായ ബത്തേരി കോട്ടക്കുന്ന് രമേശ് ക്വാട്ടേഴ്സില്‍ മുരുകന്റെ മകന്‍ മുരളി(16), പാലക്കാട് മാന്‍കുറുശ്ശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍(13) എന്നിവര്‍ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതോടെ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് കുട്ടികളും മരിച്ചു. അജ്മല്‍, ഫെബിന്‍ ഫിറോസിന്റെ ബന്ധുവാണ്. കാരക്കണ്ടിയിലെ ഫെബിന്റെ ഫിറോസിന്റെ വീ്ട്ടില്‍ വിരുന്നുവന്നതായിരുന്നു അജ്മല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് കാരക്കണ്ടിയിലെ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്ഫോടനം ഉണ്ടായത്. രണ്ട് വര്‍ഷം മുമ്പ് വരെ പടക്ക ഗോഡൗണായി ഉപയോഗിച്ചിരുന്ന ഷെഡ്ഡിലാണ് സ്ഫോടനം ഉണ്ടായത്. കളികഴിഞ്ഞ് വരുന്നതിന്നിടെ ഷെഡ്ഡിലെത്തിയ മൂവരും തറയില്‍കണ്ട് കറുത്ത പൊടി എന്താണന്ന് അറിയുന്നതിന്നായി തീപ്പെട്ടി ഉരച്ചുനോക്കിയപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ഇടയാക്കിയത് വെടിമരുന്നാണന്ന് എക്സ്പ്ലോസീവ് എക്സ്പേര്‍ട്ടുകളുടെ പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു. വെടിമരുന്ന് എങ്ങനെ ഷെഡ്ഡില്‍ എത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതിന്നീടെയാണ് പരുക്കേറ്റ് മൂന്ന് വിദ്യാര്‍ഥികളും മരണപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!