പത്ത് ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്‍കാലിക അടച്ചിടല്‍ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.നിലവില്‍ ചികിത്സയില്‍ ഉള്ള 3,45,887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. മരണ നിരക്കും ഉയരും.