ടയര്‍ വര്‍ക്കുകള്‍ സൗജന്യമായി ചെയ്ത് കൊടുക്കും
ടയര്‍ വര്‍ക്ക്സ് അസോസിയേഷന്‍ കേരള വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നഴ്സ്മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ ഫോര്‍സ്, സന്നദ്ധ സേവന പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആബുലന്‍സ് തുടങ്ങിയവരുടെ വാഹനത്തിന്റെ ടയര്‍ വര്‍ക്കുകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുമെന്നും അടിയന്തിര സര്‍വ്വീസിനായി ബന്ധപ്പെടാമെന്നും വയനാട് ജില്ലാ പ്രസിഡന്റ് സുരാജ്കോട്ടത്തറ, സെക്രട്ടറി രമേഷ്, ട്രഷറര്‍ ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.