കോവിഡ് വ്യാപനം കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരി നഗരസഭ വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായി അടച്ചിടും.നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.മേയ് ഒമ്പതുവരെ 10 ദിവസത്തേക്കാണ് അടച്ചിടുന്നത്.ഏതാനും ദിവസങ്ങളിലായി നഗരസഭ പരിധിയില്‍ മാത്രം 600ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.പലചരക്ക്, പച്ചക്കറി കടകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തുറക്കും.തുറക്കുന്ന കടകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും.മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കില്ല.
ഹോട്ടല്‍, ബേക്കറി എന്നിവയില്‍ പാര്‍സല്‍ മാത്രം.ടാക്‌സി വാഹനങ്ങള്‍ക്ക് ടൗണില്‍ പാര്‍ക്ക് ചെയ്യാനാവില്ല.നിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ വ്യാഴാഴ്ച നടത്തുമെന്ന് ചെയര്‍മാന്‍ ടി.കെ.രമേശ് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.