കോവിഡ് പ്രതിരോധം; അവലോകനം ചേര്‍ന്നു

0

കോവിഡ് 19ന്റെ രണ്ടാംഘട്ട വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ഭക്ഷണം ആവശ്യമുള്ള മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പടുത്തുവാനും ,മുഴുവന്‍ പഞ്ചായത്തുകളിലും ഡോമി സിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തുന്നതിനും സി എഫ് എല്‍ ടി സി കള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ അവ ആരംഭിക്കുന്നതിനും തീരുമാനമെടുത്തു. പട്ടിക വര്‍ഗ്ഗ കോളനികളില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ കോളനികളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്നതിനായി പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങി നല്‍കണമെന്നും അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും നിര്‍ദ്ദേശം നല്‍കി. അര്‍ ആര്‍ ടീ യോഗങ്ങള്‍ എല്ലാ ദിവസവും ഓണ്‍ലൈനായി രണ്ടു നേരം ചേര്‍ന്നു അതാത് ദിവസത്തെ സാഹചര്യം വിലയിരുത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. യോഗങ്ങളില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പോലീസ്,ആരോഗ്യ,ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!