കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. തൊഴിലാളികള്‍ നേരിട്ടോ അല്ലെങ്കില്‍ തൊഴിലുടമസ്ഥര്‍, വാടക കെട്ടിട ഉടമസ്ഥര്‍ എന്നിവരോ മൂന്ന് ദിവസത്തിനകം തൊഴില്‍ വകുപ്പിന് വിവരങ്ങള്‍ കൈമാറേണ്ടതാണ്. തൊഴിലാളികളുടെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, സംസ്ഥാനം, ജില്ല, ആധാര്‍ നമ്പര്‍, നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം, ജോലി, ജോലി ചെയ്യുന്ന സ്ഥലം, മൊബൈല്‍ നമ്പര്‍, വാക്‌സിന്‍ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. കോവിഡ് വ്യാപനത്തില്‍
അതിഥി തൊഴിലാളികളുടെ ആശങ്ക ഇല്ലാതാക്കാനായി ബോധവത്കരണ ക്ലാസ്, സന്ദേശങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്. ഇവര്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴിലാളികളെ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04936 203905, 8547655276
തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കേണ്ട വാട്‌സാപ്പ് നമ്പറും, ഇ – മെയില്‍ ഐ.ഡിയും താലൂക്ക് അടിസ്ഥാനത്തില്‍:
മാനന്തവാടി – 9496877915, [email protected]
സു.ബത്തേരി – 9847285861, [email protected]
വൈത്തിരി – 9605695074, [email protected]