ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം തല അവലോകന യോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. കോവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
തോട്ടം മേഖലയിലും ആദിവാസി കോളനികളിലും പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തുന്ന വശം രോഗവ്യാപനം തടയുന്നതിന് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗം പടരുവാനുള്ള സാഹചര്യം ഒഴിവാക്കണം. ഇതിനായി ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തുകള്‍ നടപടികള്‍ ത്വരിതപ്പെടുത്തണണം.
ഓക്സിജന്‍ സിലിണ്ടറുടെകളുടെ ലഭ്യതയും കോളനികളില്‍ ഭക്ഷ്യ സുരക്ഷയും ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലുമുള്ള അര്‍ബുദ രോഗികള്‍, ഡയാലിസ്, കിടപ്പ് രോഗികള്‍ എന്നിവരുടെ വിവരശേഖരണം നടത്തണം. ഓരോ പ്രദേശങ്ങളിലെയും ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തി ചികിത്സാ സൗകര്യം ഒരുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗാം കോര്‍ഡിനേറ്റര്‍ ഡോ. ബി അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.