പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാനന്തവാടി നഗരസഭ

0

 

കൊവിഡ് വ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാനന്തവാടി നഗരസഭ. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ട് കൊവിഡ് സെന്ററുകള്‍ തുടങ്ങാന്‍ ഇന്നലെ ചേര്‍ന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ തീരുമാനം. നഗരത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി നഗരസഭ ആരോഗ്യ വകുപ്പ്.

കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാനന്തവാടി നഗരസഭ ഊര്‍ജിതമാക്കിയിരുന്നു. കച്ചവട സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുറമെ നഗരത്തില്‍ ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടകര ടൗണില്‍ നിന്നും സുരക്ഷിത സ്ഥലങ്ങളിേലേക്ക് മാറ്റി. പുതിയ മാസ്‌കുകളടക്കം നല്‍കിയാണ് ഭിക്ഷാടകരെ മാറ്റിയത്. രോഗവ്യാപനം കൂടുതലാവുന്ന സ്ഥിതിക്ക് രണ്ട് കൊവിഡ് സെന്ററുകള്‍ തുടങ്ങാനും സെന്ററുകളില്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സീമന്തിനി സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇത് കൂടാതെ മഴ കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നടത്താനും തീരുമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!