വയോധിക കോവിഡ് ബാധിച്ച് മരിച്ചു
വയോധിക കോവിഡ് ബാധിച്ച് മരിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക കോവിഡ് ബാധിച്ച് മരിച്ചു. പിലാക്കാവ് പുതുശ്ശേരിയില്‍ പരേതനായ ലോനന്റെ ഭാര്യ ഏലിക്കുട്ടിയാണ്(86) മരിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് കോവിഡ് പോസറ്റീവായത്. വെള്ളിയാഴ്ച രാവിലെ കോവിഡ് ആശുപത്രിയായ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജിലായിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. മക്കള്‍: മേരി, ജോണി, എല്‍സി, റോയ്, ഷാജി, ഷിജു(കെഎസ്ഇബി പനമരം). മരുമക്കള്‍: ബേബി, ലില്ലി, ജയ്സണ്‍, മിനി, തെയ്യ.