ജില്ലയില്‍ 388 പേര്‍ക്ക് കൂടി കോവിഡ്

379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്, 75 പേര്‍ക്ക് രോഗമുക്തി

0

വയനാട് ജില്ലയില്‍ ഇന്ന് (19.04.21) 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2823 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട 49 പേര്‍ വീതം, നെന്മേനി 32, കണിയാമ്പറ്റ 30, കല്‍പ്പറ്റ 29, അമ്പലവയല്‍, മാനന്തവാടി 23 പേര്‍ വീതം, പടിഞ്ഞാറത്തറ 20, വൈത്തിരി 16, തിരുനെല്ലി 15, പൊഴുതന 13, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 12 പേര്‍ വീതം, മുട്ടില്‍ 9, മേപ്പാടി 7, പനമരം, പുല്‍പ്പള്ളി 5 പേര്‍ വീതം, തവിഞ്ഞാല്‍ 4, മീനങ്ങാടി, നൂല്‍പുഴ, പൂതാടി, വെങ്ങപ്പള്ളി, തരിയോട് 3 പേര്‍ വീതം, തൊണ്ടര്‍നാട് സ്വദേശികളായ രണ്ടു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ദുബൈയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന അമ്പലവയല്‍, വൈത്തിരി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന അമ്പലവയല്‍, എടവക, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

75 പേര്‍ക്ക് രോഗമുക്തി
അമ്പലവയല്‍, മാനന്തവാടി 5 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം, പൊഴുതന 3, തരിയോട്, തിരുനെല്ലി 2 പേര്‍ വീതം, പുല്‍പ്പള്ളി, എടവക, മുട്ടില്‍, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ കളില്‍ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1082 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.04.21) പുതുതായി നിരീക്ഷണത്തിലായത് 1082 പേരാണ്. 197 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8873 പേര്‍. ഇന്ന് പുതുതായി 58 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 867 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 341067 സാമ്പിളുകളില്‍ 335451 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 303131 നെഗറ്റീവും 32320 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!