ബി.എം.ഇ.എസ്.ഐ ദേശീയ ജോയിന്റ് സെക്രട്ടറി വയനാട് സ്വദേശി സരുണ്‍ മാണി

0

ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ ‘ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യ (BMESI)യുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തിരഞ്ഞെടുത്തു.സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ദേശീയ ജോയിന്റ് സെക്രട്ടറിയാകുന്നത്.കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി.എം.ഇ.എസ്.ഐ. യുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് സരുണ്‍.

കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്‌സ് ആന്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡണ്ടാണ് എല്‍ എല്‍ ബി ബിരുദധാരി കൂടിയായ സരുണ്‍. നിരവധി ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകനുമായും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എഞ്ചിനീയഴ്‌സ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്, യങ്ങ് എഞ്ചിനീയര്‍ അവാര്‍ഡ്, യങ്ങ് അച്ചീവര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2023 വരെയാണ് കാലാവധി. 201921 കാലത്തെ ഭരണസമിതിയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!