രണ്ടര വര്‍ഷത്തെ വയനാടന്‍ മാധ്യമ പ്രവര്‍ത്തനത്തിന് വിരാമം കുറിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഫഌവഴ്‌സ് & 24 ചാനല്‍ റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷിന് വയനാട് പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. ജില്ലയിലെ നിരവധി വിഷയങ്ങളില്‍ മികച്ച രീതിയില്‍ വാര്‍ത്തകള്‍ ചെയ്ത് ശ്രദ്ധനേടിയിരുന്നു നിഖില്‍. മാധ്യമ പ്രവര്‍ത്തന വഴികളില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തുന്നതില്‍ നിഖില്‍ മികവ് പുലര്‍ത്തിയിരുന്നതായി പ്രസ് ക്ലബ് വിലയിരുത്തി. യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷത വഹിച്ചു. എം.കമല്‍, അനില്‍കുമാര്‍, ഇല്യാസ് പള്ളിയാല്‍, ഗിരീഷ്, ജോമോന്‍ ,സി വി ഷിബു , ജിന്‍സ് തോട്ടുംകര, അര്‍ജുന്‍ പി എസ് , ശില്‍പ്പ , പ്രകാശന്‍, മനു ദാമോധരന്‍, അനഘ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.