കഷ്ടത്തിലായി എച്ച്.എം.സി താല്കാലിക ജീവനക്കാര്‍
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ കഷ്ടത്തിലായത് എച്ച്.എം.സി. നിയമിച്ച താല്കാലിക ജീവനക്കാര്‍. കഴിഞ്ഞ രണ്ട് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്ത് വരികയാണ് ആശുപത്രിയിലെ നൂറിലധികം ജീവനക്കാര്‍.പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ വിഷുവും പെരുന്നാളുമെല്ലാം പട്ടിണിയുടെ ഉത്സവങ്ങളാവുമെന്ന കാര്യം ഉറപ്പ്
മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത് നാടിന് ഗുണമാണെങ്കിലും ജില്ലാ ആശുപത്രിയായിരുന്ന കാലത്ത് എച്ച്.എം.സി. നിയമിച്ച താല്കാലിക ജീവനക്കാര്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായത്. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. ജില്ലാ ആശുപത്രിയായിരുന്നപ്പോള്‍ ഇവരുടെ ശമ്പളവും മറ്റും നല്‍കിയിരുന്നത് ജില്ലാ പഞ്ചായത്താണ് എന്നാല്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ അത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ് എന്നതാണ് സ്ഥിതി. മെഡിക്കല്‍ കോളേജായി ഉയര്‍ത്തുകയും അതിന് ശേഷം തിരഞ്ഞെടുപ്പും കൂടി വന്നതോടെ ആശുപത്രിയിലെ താല്കാലിക ജീവനക്കാരുടെ സ്ഥിതി നോക്കാന്‍ പിന്നെ ആരുമില്ലാത്ത അവസ്ഥയുമായി .ഫലത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ശമ്പളമില്ലാതെ ഒരു പ്രതിഷേധ സ്വരവുമില്ലാതെ ജോലി ചെയ്ത് വരികയാണ് ഇവിടുത്തെ നൂറിലധികം ജീവനകാര്‍. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയും എച്ച്.എം.സി. അംഗവുമായ അഖില്‍ പ്രേം പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെതല്ലെന്നും നിങ്ങള്‍ നിങ്ങളുടെതല്ലെന്നും ന്യായം നിരത്തുന്ന അധികൃതര്‍ ഉത്സവനാളുകളിലെങ്കിലും ജില്ലാ ആശുപത്രിയിലെ താല്കാലിക ജീവനകാരുടെ മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കാന്‍ മുന്നോട്ട് വരണമെന്നാണ് ആവശ്യം.