വനഭൂമി കയ്യേറി എസ്റ്റേറ്റിലേക്ക് റോഡ് :മാനേജറടക്കം നാലുപേര്‍ അറസ്റ്റില്‍

0

തിരുനെല്ലി അപ്പപ്പാറയിലെ ബ്രഹ്മഗിരി ബി എസ്‌റ്റേറ്റിലെ പിടിച്ചെടുത്ത വനഭൂമി കൈയ്യേറി റോഡ് വെട്ടിതിന് സ്വകാര്യ എസ്‌റ്റേറ്റ് മാനേജറടക്കം നാലുപേര്‍ അറസ്റ്റില്‍.മാനേജര്‍ കര്‍ണാടക കൂര്‍ഗ് കുര്‍ച്ചി ബിരുഗയില്‍ എ.എം. ബിപിന്‍ (36), അസിസ്റ്റന്റ് മാനേജര്‍ മലപ്പുറം നറുകര സുനന്ദഭവനില്‍ കെ. വിജയകുമാര്‍ (61), ജീവനക്കാരായ കര്‍ണാടക കൂര്‍ഗ് മടിക്കേരി കുന്തച്ചേരി എം.ആര്‍. അശോക (37), കര്‍ണാടക കൂര്ഗ് വീരാജ്‌പേട്ട സെന്തില്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വനഭൂമിയിലുടെ മൂന്നുമീറ്റര്‍ വീതിയില്‍ 18 മീറ്റര്‍ റോഡ് വെട്ടുകയും മുമ്പുണ്ടായിരുന്ന 50 മിറ്റര്‍ പഴയ റോഡ് നവീകരിക്കുകയും ചെയ്തു.

 

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഫോറസ്റ്റര്‍മാരായ വി.കെ. ദാമോദരന്‍, കെ. സുരേന്ദ്രന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മായ എം. മാധവന്‍, ടി.ജെ. അഭിജിത്ത്, ഡി.ആര്‍. പ്രപഞ്ച് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!