ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷന്‍ വികസന കമ്മിറ്റിയുടെ സഹകരണത്തോടെ പയ്യമ്പള്ളി ഗവ. ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ചെറുപുഴയില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാനുവല്‍ ചേന്നംകുളം അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ഡോ. സൗമ്യ മാത്യു, ഡോ. പ്രവീണ്‍, ഡോ. വീണ എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. മനോജ് ചൂട്ടക്കടവ്, ജോണി കെ.എം, ബേബി അത്തിക്കല്‍, അബ്രഹാം മാസ്റ്റര്‍, വിനോദ് കിഴക്കേല്‍, ജമാലുദ്ദീന്‍ കുട്ടി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.