ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

. 42 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (5.04.21) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 ആയി. 27871 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 772 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 701 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ ആറു പേര്‍, മാനന്തവാടി അഞ്ചു പേര്‍, നെന്മേനി, പടിഞ്ഞാറത്തറ, മുള്ളന്‍കൊല്ലി നാലു പേര്‍ വീതം, പൂതാടി മൂന്നു പേര്‍, അമ്പലവയല്‍, മീനങ്ങാടി, എടവക, തൊണ്ടര്‍നാട് രണ്ടു പേര്‍ വീതം, കല്പറ്റ, മേപ്പാടി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ ബാധിതരായത്.
ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി
പൊഴുതന, തരിയോട് സ്വദേശികള്‍ രണ്ടു പേര്‍ വീതം, മൂപ്പൈനാട്, അമ്പലവയല്‍, നെന്മേനി, വെങ്ങപ്പള്ളി, കല്‍പ്പറ്റ, മാനന്തവാടി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 31 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

180 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.04.21) പുതുതായി നിരീക്ഷണത്തിലായത് 180 പേരാണ്. 235 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3571 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 192 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 315267 സാമ്പിളുകളില്‍ 310818 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 282013 നെഗറ്റീവും 28805 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!