യു.ഡി.എഫ് പ്രചാരണത്തിന് ഡി.കെ ശിവകുമാര്‍ ജില്ലയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍ ജില്ലയിലെത്തി.ഹെലികോപ്റ്റര്‍ വഴി കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അദ്ദേഹം എത്തിയത്. പനമരം തിരുനെല്ലി, വാളാട് എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം കമ്പളക്കാട് യു.ഡി.എഫിന്റെ പൊതു പരിപാടിയിലും ഡി.കെ ശിവകുമാര്‍ പങ്കെടുക്കും.