ഒണ്ടന്‍ പണിയന്‍ സ്ഥാനാര്‍ത്ഥിയായത്  ഭൂമിയ്ക്കും കിടപ്പാടത്തിനും വേണ്ടി

0

ഭൂമിയും കിടപ്പാടവും ഇല്ലാത്തവന്റെ പ്രതീകമാണ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന തൊവരിമല ഭൂസമര നേതാവ് ഒണ്ടന്‍ പണിയന്‍.കൃഷി ഭൂമിയും, വാസയോഗ്യവുമായ പാര്‍പ്പിടവും എന്ന ആവശ്യവുമായി ഒണ്ടന്‍ പണിയന്‍ വോട്ട് ചോദിച്ചിറങ്ങുമ്പോള്‍ അത് സ്ഥാനാര്‍ഥിക്കുകൂടി ആവശ്യമാണന്ന തിരിച്ചറിവാണ് ഉണ്ടാക്കുന്നത്. 2011ല്‍ ഇദ്ദേഹത്തിന് ഒരു ഏക്കര്‍ ഭൂമിയുടെ പട്ടയം ലഭിച്ചിട്ടും ഇതുവരെ സ്ഥലമെവിടെയാണന്ന് കാണിച്ചു നല്‍കിയിട്ടില്ല.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന തൊവരിമല ഭൂസമര നേതാവ് ഒണ്ടന്‍ പണിയന്‍ മുദ്രാവാക്യമുയര്‍ത്തുന്നതും ഒണ്ടന്റെ പ്രശ്‌നങ്ങള്‍ തന്നെയാണ്. കൃഷി ഭൂമിയും, വാസയോഗ്യമായ പാര്‍പ്പിടവും എന്നതാണ് പുരോഗമന രാ്്ഷ്ട്രീയ മുന്നണിയും, സിപിഐ എം എല്‍ റെഡ്സ്റ്റാറിന്റെയും പിന്തുണയോടെ മത്സരിക്കുന്ന തൊവരിമല ഭൂസമര നേതാവ് ഒണ്ടന്‍ പണിയന്റെ മുദ്രാവാക്യം. നെന്മേനി പഞ്ചായത്തിലെ കുളിപ്പുര കോളനിവാസിയായ 86 കാരനായ ഒണ്ടന്‍ തന്റെ തന്നെ ജീവിതം മുന്നോട്ട് കാണിച്ചാണ് ഇത്തവണ മത്സരിക്കുന്നത്. 2011ലാണ് ഒണ്ടന്റെ ഭാര്യ കൊറുമ്പിക്ക്്്് ഒരു ഏക്കര്‍ ഭൂമിയുടെ പട്ടയം ലഭിക്കുന്നത്്. എന്നാല്‍ വര്‍ഷം പത്തായിട്ടും ഇതുവരെ മേപ്പാടിയിലെ കോട്ടപടി വില്ലേജില്‍ ലഭിച്ചുവെന്നുപറയുന്ന ഭൂമി ഇതുവരെ ഒണ്ടന് കാണിച്ചുകൊടുത്തിട്ടില്ല.

ഇതിനിടയില്‍ ഭാര്യ മരണപ്പെട്ടു. ഇപ്പോള്‍ മക്കളുടെ കൂടെയാണ് ഒണ്ടന്‍ താമസിക്കുന്നത്. ഭൂമി കാണിച്ചുതരണമെന്നാവശ്യപ്പെട്ട് ഒണ്ടന്‍ കയറിഇറങ്ങാത്ത ഓഫീസുകള്‍ ഇല്ല്‌ത്രേ. ഇങ്ങനെയുള്ള 1000 പേര്‍ വയനാട്ടില്‍ ഉണ്ടന്നും അവര്‍ക്കൊന്നും പ്ട്ടയം നല്‍കിയിട്ടും ഭൂമി കാണിച്ചുകൊടുത്തിട്ടില്ലന്നുമാണ് ആരോപണം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!