യുഡിഎഫ്് അധികാരത്തിലെത്തിയാല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ഉള്‍്‌ക്കൊള്ളിച്ചുള്ള പ്രകടന പത്രിക പുറത്തിറക്കി. മണ്ഡലം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും, സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രകടന പത്രിക .മഹിളാ കോണ്‍്ഗ്രസ് ദേശീയ ഉപാധ്യക്ഷയും എഐസിസി നിരീക്ഷകയുമായ ഡോ നാഗലക്ഷ്മിയാണ് സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബില്‍ പ്രകടന പത്രിക പ്രാകശനം ചെയ്്തത്
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശി്ക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രികയാണ് പുറ്ത്തിറക്കിയത്. വയനാടും, സുല്‍ത്താന്‍ ബത്തേരി മണ്ഡലവും നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് എണ്ണിപറഞ്ഞാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. വയനാട് മെഡിക്കല്‍ കോളജ്, റെയില്‍വേ എന്നിവ നടപ്പാക്കും. ബഫര്‍സോണ്‍ കരട് വിജ്ഞാപനം റദ്ദാക്കുമെന്നും, സീറോ പോയന്റായി നിലനിര്‍ത്തുമെന്നും, രാത്രി യാത്രനിരോധനം നീക്കികിട്ടാന്‍ പരിശ്രമം തുടരും, നഗരസഭ മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യും, വന്യമൃഗശല്യത്തിന് പരിഹാരം കാണും, ബത്തേരിയില്‍ സര്‍ക്കാര്‍ കോളജ്, ബീനാച്ചി പനമരം റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്. സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷയും, എ ഐ സി സി നിരീക്ഷകയുമായ ഡോ. നാഗലക്ഷ്മിയാണ്് പ്രകടന പത്രിക പുറത്തിറക്കിയത്. ജി്ല്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് നേടുമെന്നും അവര്‍ പറഞ്ഞു. നേതാക്കളായ കെ കെ അബ്രഹാം, പി പി അയ്യൂബ്, എന്‍ എം വിജയന്‍ അടക്കമുള്ളവര്‍ നേതാക്കള്‍ സംബന്ധിച്ചു.