യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.മീനങ്ങാടി മുരണി കാരച്ചാല്‍ കളത്തിങ്കല്‍ ഉമൈബത്ത്(45)നാണ് ഗുരുതരമായി പൊള്ളലേറ്റത്.ഇന്ന് വൈകുന്നേരം 5.30 ഓടെ മുരണി കനാല്‍ പാലത്തിന് സമീപത്ത് വെച്ച് ഉമൈബത്തിന്റെ ദേഹത്ത് നീരോട്ടുകുടി ശ്രീകാന്ത് എന്നയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികില്‍സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തീ കൊളുത്തിയതിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്തിനെ ഉമൈബത്തിന്റെ ബന്ധുക്കള്‍ പിടികൂടി മര്‍ദ്ധിച്ചു.തുടര്‍ന്ന് അവശനായ ശ്രീകാന്തിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.