മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി അവലോകനം നടത്തി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനവും 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും സ്വച്ഛതാ ഹി സേവ സമാപനവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കമര്‍ ലൈല നടപ്പു വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണ പുരോഗതി വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കി. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തങ്കമ്മ യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.സി മൈമൂന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ജസീര്‍, ഡിവിഷന്‍ അംഗങ്ങളായ ഡാനിയേല്‍ ജോര്‍ജ്, എന്‍.എം ആന്റണി, ദിനേശ് ബാബു, ഫാത്തിമ ബീഗം, സതീഷ് കുമാര്‍, ബിന്ദു ജോണ്‍, പ്രീത രാമന്‍ എന്നിവര്‍ സംസാരിച്ചു.