കുടുംബശ്രീ കർഷകർക്ക് സൗജന്യമായി വിത്ത്‌ വിതരണം ചെയ്തു

0

പ്രളയത്തിൽ കൃഷി നഷ്ടപ്പെട്ട കുടുംബശ്രീ  ജെ.എൽ.ജി കർഷകർക്ക് സൗജന്യമായി നെൽവിത്ത്‌ വിതരണം ചെയ്തു എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ആണ് സൗജന്യമായിവിത്ത്‌ വിതരണം ചെയ്തത്. 3 മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഉമ വിത്താണ്  ജെ.എൽ.ജി  അംഗങ്ങൾക്ക് വിതരണം ചെയ്തത്. കുടുംബശ്രീ ജെ.എൽ. ജി കളുടെ 700 ഏക്കറോളം സ്ഥലത്തെ നെല്ല് പൂർണമായും നശിച്ചിരുന്നു. നവകേരള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കുടുംബശ്രീ ഫാം പ്ലാനിങ് നടത്തി കാർഷിക മേഖലയിൽ പുരോഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ആരഭിച്ചു. സൗജന്യ വിത്ത് വിതരണോൽഘാടനം എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻഡയറക്ടർ ഇൻചാർജ് വി വിശിവൻ ശിവൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു. ടി ആർ സുമ, ഹാരിസ് കെ എ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!