കര്‍ഷകദമ്പതികളുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി ഐസി ബാലകൃഷ്ണന്‍.
ബത്തേരി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കം കുറിച്ചാണ് ഐ സി ബാലകൃഷ്ണന്‍ പുല്‍പ്പള്ളി സുരഭിക്കവലയിലെ വയോജന കര്‍ഷക ദമ്പതികളായ നിരപ്പുതൊട്ടിയില്‍ മാത്യുവിനെയും മേരിയെയും കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്. രാഹുല്‍ഗാന്ധി എം പിയുടെ ട്വീറ്റിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികളാണ് മാത്യുവും മേരിയും. ഇരുവരും ഐസിക്ക് വിജയാശംസകള്‍ നേര്‍ന്നു.
രാവിലെ ഏഴരയോടെ പെരിക്കല്ലൂരിലെ പര്യടനപരിപാടികള്‍ക്ക് മുന്നോടിയായാണ് ഐസി സുരഭിക്കവലയിലെ കര്‍ഷകദമ്പതികളുടെ വീട്ടിലെത്തിയത്. വയസ് തൊണ്ണൂറ് കഴിഞ്ഞിട്ടും കാര്‍ഷികവൃത്തിയില്‍ സജീവമായ ഇരുവരെയും കണ്ട് ഏറെ നേരം ഐ സി സംസാരിച്ചു. കാര്‍ഷികമേഖലിയിലെ പ്രതിസന്ധികളൊന്നൊന്നായി ഇരവരും അദ്ദേഹത്തോട് പങ്കുവെച്ചു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുമെന്നും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി എക്‌സ്‌ക്യൂട്ടിവ് അംഗം ഗഘ പൗലോസ്, ഗ ഗവിശ്വനാഥന്‍ മാസ്റ്റര്‍, എന്‍ യു ഉലഹന്നാന്‍ തുടങ്ങിയവരോടൊപ്പമാണ് ഐസി കര്‍ഷകദമ്പതികളുടെ അനുഗ്രഹം വാങ്ങാനെത്തിയത്.