നിയമസഭ തെരഞ്ഞെടുപ്പ്: 33 പത്രികകള്‍ സ്വീകരിച്ചു
നിയമസഭ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 33 പത്രികകള്‍ സ്വീകരിച്ചു. 6 എണ്ണം തള്ളി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 4 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2 ഉം പത്രികകള്‍ തള്ളി. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍ ലഭിച്ച എല്ലാ പത്രികയും സ്വീകരിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ആകെ 39 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.
മാനന്തവാടി നിയോജമണ്ഡലത്തില്‍ ഗോപി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കേളു (ബി.ജെ.പി), വി.ആര് പ്രവിജ് (സി.പി.ഐ.എം 2 സെറ്റ്) എന്നിവരുടെ പത്രികകളാണ് തള്ളിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രസാദ് എ.എം (സി.പി.ഐ.എം), അംബിക (ബി.ജെ.പി) എന്നിവരുടെ പത്രികയും തള്ളി.
നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 22 ആണ്. മാനന്തവാടിയില്‍ 7 ഉം, സുല്‍ത്താന്‍ ബത്തേരിയില്‍ 4 ഉം കല്‍പ്പറ്റയില്‍ 9 ഉം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്.