എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

കല്‍പ്പറ്റ നിയമസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് ശ്രേയാംസ്‌കുമാര്‍ പത്രിക നല്‍കിയത്.

സി.കെ ശശീന്ദ്രന്‍ എംഎല്‍എ എല്‍ജെഡി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസ എന്നിവരും ശ്രേയാംസ്‌കുമാറിന് ഒപ്പമുണ്ടായിരുന്നു.നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
ശ്രേയാംസ്‌കുമാര്‍ ഇത് നാലാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത് രണ്ട് തവണ കല്‍പ്പറ്റ മണ്ഡലത്തില്‍നിന്നും വിജയിച്ചു. കഴിഞ്ഞതവണ സി.കെ ശശീന്ദ്രനോട് പരാജയപ്പെടുകയും ചെയ്തു. 13,000 വോട്ടിനാണ് കഴിഞ്ഞതവണ ശ്രേയാംസ് പരാജയപ്പെട്ടത്. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടവും എംഎല്‍എ ആയിരിക്കെ 10 വര്‍ഷത്തെ തന്റെ പ്രവര്‍ത്തനമികവും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!