കല്‍പ്പറ്റയില്‍ ടി സിദ്ദീഖ്

0

കല്‍പ്പറ്റയില്‍ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് എത്തി. ജില്ലയിലെ ഇരു ഗ്രൂപ്പുകളിലെയും ഒട്ടേറെ പേര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചരടുവലി ആരംഭിച്ചിരുന്നു. തുടക്കം മുതല്‍ കേട്ടിരുന്ന പേര് ആയിട്ടുംകൂടി സിദ്ദീഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗ്രൂപ്പ് വ്യതാസമില്ലാതെ നേതാക്കള്‍ രഹസ്യമായും പരസ്യമായും എതിര്‍പ്പ് അറിയിച്ചിരുന്നു. കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി ജില്ലക്കാര്‍ തന്നെ മതിയെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിട്ടും ഒടുവില്‍ ടി സിദ്ദീഖിനെ തീരുമാനിച്ചതില്‍ സംസ്ഥാന നേത്ൃത്വത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്,യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് എല്‍ജെഡിക്ക് വിട്ടുനല്‍കിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥിയെക്കുറിച്ച് ചര്‍ച്ചകളായിരുന്നു.ഒടുവില്‍ രാജ്യസഭാംഗവും എല്‍ജെഡി സംസ്ഥാന പ്രസിഡന്റുമായ എംവി ശ്രേയാംസ്‌കുമാര്‍ മത്സരിക്കാന്‍ തയാറായി. സ്ഥാനാര്‍ത്ഥി പ്രചാരണം ആരംഭിച്ചു തുടങ്ങി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ടി എം സുബീഷ് ആണ് മത്സരരംഗത്ത്.

Leave A Reply

Your email address will not be published.

error: Content is protected !!